കെഎസ്ആർടിസി ബസ്സിൽ സ്ത്രീകളെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ

ആറ്റിങ്ങൽ സ്വദേശിനിയായ സ്ത്രീയുടെ പരാതിയിലാണ് നടപടി.

Update: 2019-08-23 12:14 GMT

തിരുവനന്തപുരം: ആറ്റിങ്ങൽ നിന്നും കൊല്ലം ഭാഗത്തേക്കുള്ള കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തുവന്ന സ്ത്രീകളുടെ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തുകയും ശല്യം ചെയ്യുകയും ചെയ്ത വയനാട് പാപ്പിലിശ്ശേരി വളവയൽ സ്വദേശിയായ വിനൂപ് എന്നയാളെ കല്ലമ്പലം പോലിസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ സ്വദേശിനിയായ സ്ത്രീയുടെ പരാതിയിലാണ് നടപടി. ആറ്റിങ്ങൽ ഡിവൈഎസ്പി വിദ്യാധരന്റെ നേതൃത്വത്തിൽ കല്ലമ്പലം സർക്കിൾ ഇൻസ്പെക്ടർ അനൂപ് ആർചന്ദ്രൻ, എസ്.ഐ വിനോദ് കുമാർ, എഎസ്ഐ സനൽ കുമാർ എന്നിവരാണ്  അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ യുവാവിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Tags:    

Similar News