മദ്യപിക്കുന്നതിനിടെ തർക്കം; മധ്യവയസ്‌കന് വെട്ടേറ്റു

മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ഇയാളുടെ പരിക്ക് ഗുരുതരമല്ല. വട്ടിയൂർക്കാവ് പോലിസ് കേസെടുത്തു.

Update: 2019-12-07 06:46 GMT

തിരുവനന്തപുരം: സുഹൃത്തുമായി ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് മധ്യവയസ്‌കന് വെട്ടേറ്റു. നെട്ടയം സ്വദേശി മോഹനനാണ് (55) വെട്ടേറ്റത്ത്. ഇന്നലെ രാത്രി 8.30ഓടെ ബിടിആ‍ർ നഗറിലായിരുന്നു സംഭവം. മോഹനനും സുഹൃത്തും തമ്മിൽ അടിയുണ്ടാവുകയും സുഹൃത്ത് കത്തി ഉപയോഗിച്ച് മോഹനന്റെ തലയ്ക്ക് വെട്ടുകയുമായിരുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ഇയാളുടെ പരിക്ക് ഗുരുതരമല്ല. വട്ടിയൂർക്കാവ് പോലിസ് കേസെടുത്തു.

Tags: