തിരുവനന്തപുരത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ കയറി പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചില്‍

Update: 2025-10-17 15:20 GMT

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ കയറി പീഡിപ്പിച്ചു. ടെക്നോപാര്‍ക്കിലെ ഐടി കമ്പനി ജീവനക്കാരിയായ യുവതിയെയാണ് ഹോസ്റ്റല്‍ മുറിയില്‍ കയറി പീഡിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഉറങ്ങിക്കിടക്കുന്നതിനിടെയാണ് അക്രമി ഹോസ്റ്റല്‍മുറിയില്‍ കയറി പീഡിപ്പിച്ചതെന്നാണ് യുവതിയുടെ പരാതി. ഹോസ്റ്റലിന്റെ വാതില്‍ തള്ളിത്തുറന്നാണ് പ്രതി അകത്തുകയറിയത്. ഞെട്ടിയുണര്‍ന്ന യുവതി ബഹളംവച്ചതോടെ അക്രമി ഓടിരക്ഷപ്പെട്ടു. പിന്നാലെ യുവതി കഴക്കൂട്ടം പോലിസില്‍ പരാതി നല്‍കുകയായിരുന്നു.സംഭവത്തില്‍ കഴക്കൂട്ടം പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഉപദ്രവിച്ചയാളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നാണ് യുവതിയുടെ മൊഴി.