അലങ്കാര ചെടികളുടെ വിപണന കേന്ദ്രമായ ഗാര്‍ഡന്‍ എന്‍ജോയ് പ്രവര്‍ത്തനമാരംഭിച്ചു

ഹരിത സൗഹൃദ അലങ്കാര ചെടികള്‍,വിത്തുകള്‍, ജൈവ വളങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങിയവയുടെ വിപുലമായ ശേഖരവുമായാണ് ഗാര്‍ഡന്‍ എന്‍ജോയ് ആരംഭിച്ചിരിക്കുന്നത്

Update: 2022-01-16 13:49 GMT

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ശാസ്തമംഗലം, കാഞ്ഞിരംപാറ കേന്ദ്രമാക്കി അലങ്കാര ചെടികളുള്‍പ്പെടെ വൈവിധ്യമായൊരു കാര്‍ഷിക വിപണന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. പ്രകൃതിക്ക് ഇണങ്ങുന്ന അലങ്കാര ചെടികള്‍,വിത്തുകള്‍, ജൈവ വളങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങിയവയുടെ വിപുലമായ ശേഖരവുമായാണ് ഗാര്‍ഡന്‍ എന്‍ജോയ് ആരംഭിച്ചിരിക്കുന്നത്. ടെറക്കൊട്ട, സെറാമിക്ക്, ചെമ്പ്,തടി, കല്ലുകള്‍ തുടങ്ങിയവയുടെ അലങ്കാര വസ്തുക്കളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 


ഭക്ഷ്യ മന്തി ജിആര്‍ അനില്‍ ആണ് ഗാര്‍ഡന്‍ എന്‍ജോയ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ആദ്യ വില്‍പ്പനയുടെ ഉദ്ഘാടനം വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്ത് നിര്‍വഹിച്ചു. മാനേജിങ് ഡയറക്ടര്‍ ബഷീര്‍ പാങ്ങോട് നേതൃത്വം നല്‍കിയ ചടങ്ങില്‍ കാഞ്ഞിരംപാറ വാര്‍ഡ് കൗണ്‍സിലര്‍ സുമി ബാലു, സാമൂഹ്യപ്രവര്‍ത്തകരായ കാഞ്ഞിരംപാറ വിജയന്‍, കെ ആര്‍ ഉണ്ണികൃഷ്ണന്‍, ഹംസ തെന്നൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Tags:    

Similar News