പൂജപ്പുര സെൻട്രൽ ജയിലിൽ ഇമാംസ് കൗൺസിൽ ഇഫ്താർ സംഗമം നടത്തി

മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള ഇച്ഛാശക്തിയാണ് റമളാൻ വ്രതം പ്രധാനം ചെയ്യുന്നതെന്ന് പ്രഭാഷകർ അഭിപ്രായപ്പെട്ടു.

Update: 2019-06-03 06:56 GMT
ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ദേശീയ വൈസ് പ്രസിഡന്റ് കരമന അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ദേശീയ വൈസ് പ്രസിഡന്റ് കരമന അഷ്‌റഫ് മൗലവി സംഗമം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി അർഷദ് മുഹമ്മദ് നദ്‌വി റമദാൻ സന്ദേശം നൽകി.

മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള ഇച്ഛാശക്തിയാണ് റമളാൻ വ്രതം പ്രധാനം ചെയ്യുന്നതെന്ന് പ്രഭാഷകർ അഭിപ്രായപ്പെട്ടു. ജയിൽ ജോയിന്റ് സൂപ്രണ്ട് വിനോയ് ജോർജ്, ഡെപ്യുട്ടി സൂപ്രണ്ട് ആർ രാജേഷ്, ഡോ.വിനോദ്, ഇമാംസ് കൗൺസിൽ സെക്രട്ടറിമാരായ അഫ്സൽ ഖാസിമി, നിസാറുദ്ദീൻ മൗലവി, ജില്ല പ്രസിഡന്റ് നിസാറുദ്ദീൻ മൗലവി അഴിക്കോട്, സെക്രട്ടറി അർഷദ് ബാഖവി, സലീം കരമന സംസാരിച്ചു.

Tags:    

Similar News