അനധികൃത മണൽ കടത്ത്; ആറു വാഹനങ്ങൾ പിടികൂടി

തിരുവനന്തപുരം സംസ്കൃത കോളജിന് സമീപത്തുനിന്നും കെട്ടിട നിര്‍മാണത്തിന്റെ മറവിലാണ് അനധികൃതമായി മണല്‍ കടത്താന്‍ ശ്രമിച്ചത്.

Update: 2019-07-02 07:15 GMT

തിരുവനന്തപുരം: നഗരമധ്യത്തിൽ അനധികൃതമായി മണൽ കടത്താൻ നീക്കം. ആറ് വാഹനങ്ങൾ പോലിസ് പിടികൂടി.

തിരുവനന്തപുരം സംസ്കൃത കോളജിന് സമീപത്തുനിന്നും കെട്ടിട നിര്‍മാണത്തിന്റെ  മറവിലാണ് അനധികൃതമായി മണല്‍ കടത്താന്‍ ശ്രമിച്ചത്. പരാതിയെ തുടർന്ന് ഇന്നു രാവിലെ സ്ഥലത്തെത്തിയ തമ്പാനൂർ പോലിസ് മണ്ണെടുപ്പ് തടഞ്ഞു. തുടർന്ന് നാല് ടിപ്പറുകളും രണ്ട് ജെസിബിയും തമ്പാനൂര്‍ പോലിസ് പിടികൂടി. 

Tags:    

Similar News