അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍

Update: 2021-07-25 05:24 GMT

തിരുവനന്തപുരം: ജില്ലയില്‍ വരും മണിക്കൂറുകളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതി നേരിടാന്‍ ജില്ലയിലെ ദുരന്ത നിവാരണ സംവിധാനം പൂര്‍ണ സജ്ജമാണെന്നു കലക്ടടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

മഴ ശക്തമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. അപകടസാധ്യത ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ അറിയിക്കണം. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ സുരക്ഷയെക്കരുതി മാറി താമസിക്കാന്‍ തയാറാകണം. ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടാല്‍ അധികൃതരോടു സഹകരിക്കണം. ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറേണ്ട സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.

Tags:    

Similar News