യുവാവിനെ പടക്കമെറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

Update: 2019-01-14 17:24 GMT

തിരുവനന്തപുരം: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ പടക്കമെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. തൊളിക്കോട് പൂളിമൂട് സ്വദേശി അനസിനു നേരെയാണ് ഇന്ന് ഉച്ചയോടെ ആക്രമണം നടന്നത്. മലയടിയില്‍ വച്ച് ഇന്നോവ കാറിലെത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ അനസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ടിപ്പര്‍ ലോറി ഡ്രൈവറായി അനസിനെതിരേ വ്യക്തിവൈരാഗ്യമുള്ള ആളാണ് അക്രമം നടത്തിയെന്നാണ് പോലിസിന്റെ നിഗമനം. ആര്യനാട് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags: