തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ലോമീറ്റര്‍ പൊട്ടിത്തെറിച്ചു; അനസ്‌തേഷ്യ ടെക്‌നീഷ്യന്റെ തലയ്ക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ലോമീറ്റര്‍ പൊട്ടിത്തെറിച്ചു. മെഡിക്കല്‍ കോളജിലെ ബി തിയേറ്ററിലെ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ലോമീറ്ററാണ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ അനസ്‌തേഷ്യ ടെക്‌നീഷ്യന് ഗുരുതര പരുക്ക്. അനസ്‌തേഷ്യ ടെക്‌നീഷ്യനായ പാലക്കാട് സ്വദേശി അഭിഷേകിനാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്.
തലയോട്ടിയില്‍ പരിക്കേറ്റ അഭിഷേക് നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ എംഐസിയുവില്‍ ചികിത്സയിലാണ്. പരിക്കേറ്റ ഉടന്‍ തന്നെ ഇയാളെ കാഷ്വാലിറ്റിയിലെത്തിച്ച് ചികിത്സ നല്‍കിയിരുന്നു. തുടര്‍ന്ന് താമസസ്ഥലത്തേക്ക് പോയെങ്കിലും ഛര്‍ദ്ദിലും മറ്റ് ലക്ഷണങ്ങളും കാണിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ വീണ്ടും എത്തിക്കുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ തലയോട്ടിക്ക് പൊട്ടല്‍ ഉള്ളതായി കണ്ടെത്തി.രണ്ട് മാസം മുന്‍പ് തിരുവനന്തപുരം എസ്എടി ആശുപത്രിയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ലോമീറ്റര്‍ തുടര്‍ച്ചയായി പൊട്ടിത്തെറിക്കാനുണ്ടായ സാഹചര്യങ്ങള്‍ വിലയിരുത്തുകയാണ് അധികൃതര്‍.