കുത്തേറ്റെന്ന് വ്യാജ സന്ദേശം; 108 ആംബുലന്‍സിലേക്ക് വിളിച്ചയാള്‍ അറസ്റ്റില്‍

Update: 2020-01-29 07:37 GMT

കൊല്ലം: തനിക്ക് കുത്തേറ്റെന്ന് പറഞ്ഞ് 108 ആംബുലന്‍സിലേക്ക് വിളിച്ച് കബളിപ്പിച്ചയാളെ പോലിസ് അറസ്റ്റ് ചെയ്തു. കൊല്ലം പരവൂര്‍ നെടുങ്ങോലം വടക്കേമുക്ക് സ്വദേശി കൃഷ്ണകുമാറിനെയാണ് പരവൂര്‍ പോലിസ് പിടികൂടിയത്. കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ വന്നയുടനെ 108 ആംബുലന്‍സും പോലിസും സ്ഥലത്തെത്തിയിരുന്നു. എന്നാല്‍, കൃഷ്ണകുമാര്‍ മദ്യലഹരിയില്‍ വീട്ടിലിരിക്കുന്നതാണ് പോലിസ് കണ്ടത്. തുടര്‍ന്ന് 108 ആംബുലന്‍സ് ജീവനക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അവശ്യ സര്‍വീസ് ദുരയുപയോഗം ചെയ്യുക, വ്യാജ അപകട സന്ദേശം നല്‍കുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.



Tags:    

Similar News