ജില്ലാതല പട്ടയമേള ചൊവ്വാഴ്ച മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും

ജില്ലയില്‍ 866 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്

Update: 2022-05-16 09:53 GMT

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നടത്തുന്ന പട്ടയമേളയുടെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10ന് റവന്യു മന്ത്രി കെ രാജന്‍ നിര്‍വഹിക്കും.

866 പട്ടയങ്ങളാണ് ജില്ലയില്‍ വിതരണം ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്യുന്നത് നെടുമങ്ങാട് താലൂക്കിലാണ്. 294 പട്ടയങ്ങളാണ് ഇവിടെ വിതരണം ചെയ്യുന്നത്. വര്‍ക്കല താലൂക്കില്‍ 90, ചിറയിന്‍കീഴ് 79, തിരുവനന്തപുരം 167, നെയ്യാറ്റിന്‍കര 118, കാട്ടാക്കട118 എന്നിങ്ങനെയാണ് പട്ടയങ്ങള്‍ വിതരണം ചെയ്യുന്നത്.

നെടുമങ്ങാട്, വര്‍ക്കല, തിരുവനന്തപുരം താലൂക്കുകളിലെ പട്ടയമേളയുടെ വിതരോണദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. കോട്ടയ്ക്കകത്ത് ലളിത് മഹല്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനാകും. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. ശശി തരൂര്‍ എം.പി, മേയര്‍ ആര്യാ രാജേന്ദ്രന്‍, എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍, വികെ പ്രശാന്ത്, വിശശി, എം വിന്‍സെന്റ്, ജില്ലാ കലക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ, സബ്കലക്ടര്‍ മാധവിക്കുട്ടി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

Tags:    

Similar News