ന്യൂനമര്‍ദം: നാളെ മുതല്‍ കടലില്‍ പോകുന്നതിനു നിരോധനം

Update: 2021-05-11 13:32 GMT

തിരുവനന്തപുരം: അറബിക്കടലില്‍ ഈ മാസം 14ന് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജില്ലയുടെ തീരത്തുനിന്ന് നാളെ മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കടലില്‍ പോകുന്നതിനു പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

നിലവില്‍ മത്സ്യബന്ധനത്തിനു പോയിട്ടുള്ളവര്‍ നാളെ അര്‍ധരാത്രിയോടെ അടുത്തുള്ള സുരക്ഷിത തീരത്തെത്തണം. ഇതു സംബന്ധിച്ചു ഫിഷറീസ് വകുപ്പും കോസ്റ്റല്‍ പോലിസും മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പ് നല്‍കണം. കടലില്‍ പോയിട്ടുള്ളവര്‍ക്കു മടങ്ങിയെത്താനുള്ള അടിയന്തര നിര്‍ദേശം നല്‍കുന്നതിനു കോസ്റ്റ് ഗാര്‍ഡിനും കലക്ടര്‍ നിര്‍ദേശം നല്‍കി.

Tags:    

Similar News