കൊവിഡ് 19: പ്രാദേശിക തലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തും

Update: 2020-05-11 15:03 GMT

തിരുവനന്തപുരം: അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു കൂടുതല്‍ പേര്‍ എത്തുന്ന സാഹചര്യത്തില്‍ ജില്ലയില്‍ വാര്‍ഡ് തല നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും. മറ്റ് സംസ്ഥാനത്തില്‍ നിന്നോ വിദേശത്തോ നിന്നോ വന്നവരെ നിരീക്ഷണ കാലയളവുവരെ വാര്‍ഡുതല സംഘം നിരീക്ഷിക്കും. കോര്‍പറേഷനില്‍ ഓരോ വാര്‍ഡിലും ഒന്നിലധികം നിരീക്ഷണ സംഘം ഉണ്ടായിരിക്കണം. കൊറോണ വൈറസ് വ്യാപനത്തിന്റെ മൂന്നാം ഘട്ടമായതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. നിരീക്ഷണം സംബന്ധിച്ച പ്രതിദിന റിപോര്‍ട്ട് കലക്ടറേറ്റില്‍ ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു.

    പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവരുമായി കലക്ടര്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തി. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കണമെന്നും മന്ത്രി പറഞ്ഞു. ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ, കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍, അസി. കലക്ടര്‍ അനുകുമാരി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പി പി പ്രീത പങ്കെടുത്തു.




Tags: