ദാനിഷ് സിദ്ദീഖിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് തലസ്ഥാന നഗരി

Update: 2021-07-17 18:11 GMT

തിരുവനന്തപുരം: അഫ്ഗാനില്‍ കൊല്ലപ്പെട്ട പുലിറ്റ്‌സര്‍ അവാര്‍ഡ് ജേതാവും പ്രശസ്ത ന്യൂസ് ഫോട്ടോഗ്രാഫറുമായ ദാനിഷ് സിദ്ദീഖിയ്ക്ക് തലസ്ഥാന നഗരി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇന്ത്യന്‍ സ്വാതന്ത്രത്തിനായി പോരാടി വീരചരമം പ്രാപിച്ച ധീരരക്തസാക്ഷികളുടെ സ്മൃതി മണ്ഡപത്തില്‍ തിരുവനന്തപുരം നഗരത്തിലെ പത്ര ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മയായ ക്യാപിറ്റല്‍ ലെന്‍സ് വ്യൂ കൂട്ടായ്മയാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. പുലിറ്റ്‌സര്‍ പ്രൈസ് നേടിയ ദാനിഷ്, റോയിട്ടേഴ്‌സിന്റെ ചീഫ് ഫോട്ടോഗ്രാഫറാണ്.

റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ ദുരിതജീവിതം പകര്‍ത്തിയതിനാണ് 2017ല്‍ പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ചത്. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന അഫ്ഗാന്‍ മേഖലയിലാണ് ഡാനിഷ് ഉണ്ടായിരുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപോര്‍ട്ട് ചെയ്തു. അഫ്ഗാന്‍ സൈന്യത്തിനൊപ്പമാണ് താന്‍ സഞ്ചരിക്കുന്നത് എന്ന് വ്യക്തമാക്കി സിദ്ദിഖി കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു. വിവിധ മാധ്യമസ്ഥാപനങ്ങളിലെ ഫോട്ടോജേര്‍ണലിസ്റ്റുകളായ രാജേഷ് രാജേന്ദ്രന്‍, ദീപക് പ്രസാദ്, അജയ് മധു, യു എസ് രാഖി, ശിവജി, ഗോപന്‍ കൃഷ്ണ, നോയല്‍, ജി ബിനുലാല്‍, കെ നാരായണന്‍, ജി പ്രമോദ് എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News