സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് നേരേ കഞ്ചാവ് സംഘത്തിന്റെ ആക്രമണം

Update: 2022-04-20 17:54 GMT

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് നേരേ കഞ്ചാവ് സംഘത്തിന്റെ ആക്രമണം. കുറ്റിച്ചല്‍ ബ്രാഞ്ച് സെക്രട്ടറി അനില്‍കുമാറിനാണ് അഞ്ചംഗ ലഹരി മാഫിയയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

വീടിന്റെ പരിസരത്തുനിന്ന് കഞ്ചാവ് ഉപയോഗിക്കുന്നത് ചോദ്യം ചെയ്തപ്പോഴായിരുന്നു ആക്രമണമെന്നാണ് പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. കല്ലുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനില്‍കുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ശ്രീകാര്യം പോലിസ് കേസെടുത്തു. ആക്രമിച്ചവരെ തിരിച്ചറിഞ്ഞതായും ഉടന്‍ പിടികുടുമെന്നും പോലിസ് പറഞ്ഞു.

Tags: