അനില്‍ രാധാകൃഷ്ണന്‍ ഫെല്ലോഷിപ്പ് റോബിന്‍ ടി വര്‍ഗീസിന്

Update: 2022-03-20 18:43 GMT

തിരുവനന്തപുരം: ആദ്യ എസ് അനില്‍ രാധാകൃഷ്ണന്‍ ഫെല്ലോഷിപ്പ് മലയാള മനോരമ കൊച്ചി സീനിയര്‍ റിപോര്‍ട്ടര്‍ റോബിന്‍ ടി വര്‍ഗീസിന്. കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട പഠനഗ്രന്ഥം രചിക്കുന്നതിനായി റോബിന്‍ സമര്‍പ്പിച്ച പ്രൊപ്പോസലിനാണ് ഫെല്ലോഷിപ്പ് ലഭിച്ചത്. ഇക്കഴിഞ്ഞ ജൂണില്‍ അന്തരിച്ച, 'ദ ഹിന്ദു' കേരള ബ്യൂറോ ചീഫ് എസ് അനില്‍ രാധാകൃഷ്ണന്റെ കുടുംബവും കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റും ചേര്‍ന്ന് വികസനോന്മുഖ മേഖലയിലെ ഗ്രന്ഥരചനയ്ക്കായാണ് ഫെല്ലോഷിപ്പ് ഏര്‍പ്പെടുത്തിയത്.

കേരള സര്‍വകലാശാല ജേണലിസം വകുപ്പു മുന്‍മേധാവി പ്രഫ. വി വിജയകുമാര്‍, പിആര്‍ഡി മുന്‍ അഡീഷനല്‍ ഡയറക്ടര്‍ പി എസ് രാജശേഖരന്‍, കേരള രാജ്ഭവന്‍ പിആര്‍ഒ എസ് ഡി പ്രിന്‍സ്, കേസരി ട്രസ്റ്റ് ചെയര്‍മാന്‍ സുരേഷ് വെള്ളിമംഗലം, എസ്എസ്‌കെ സംസ്ഥാന പ്രോഗ്രാം ഓഫിസര്‍ എസ് എസ് സിന്ധു എന്നിവരടങ്ങിയ സമിതിയാണ് ഇതിനായി ലഭിച്ച പ്രൊപ്പോസലുകള്‍ പരിശോധിച്ച് റോബിന്‍ ടി വര്‍ഗീസിനെ തിരഞ്ഞെടുത്തത്.

കമ്മ്യൂണിക്കേറ്റീവ് സ്റ്റഡീസിലും ഇംഗ്ലീഷിലും ബിരുദാനന്തരബിരുദവും എംഫിലും ജേണലിസത്തില്‍ ഡിപ്ലോമയുമുള്ള റോബിന്‍ മനോരമ തിരുവനന്തപുരം, ചെന്നൈ, തൊടുപുഴ ബ്യൂറോകളില്‍ ജോലിചെയ്തിട്ടുണ്ട്. അടൂര്‍ മേലൂട് തോട്ടത്തില്‍ ടി എസ് വര്‍ഗീസിന്റെയും തങ്കമ്മയുടെയും മകനാണ്. ഭാര്യ: ലിഞ്ചു രാജന്‍, മകള്‍ ഹിത എല്‍സ.

Tags:    

Similar News