സിഗരറ്റ് തട്ടിക്കളഞ്ഞ പോലിസുകാരെ പിന്തുടര്‍ന്ന് ഹെല്‍മെറ്റ് കൊണ്ടടിച്ചു; 19 കാരന്‍ പിടിയില്‍

Update: 2025-04-15 10:54 GMT

തിരുവനന്തപുരം: കയ്യിലിരുന്ന സിഗരറ്റ് തട്ടിക്കളഞ്ഞ പോലിസുകാരെ പിന്തുടര്‍ന്ന് എത്തി ഹെല്‍മെറ്റ് കൊണ്ടടിച്ച 19 കാരന്‍ പിടിയില്‍. കുളത്തൂര്‍ മണ്‍വിള സ്വദേശി റയാന്‍ ബ്രൂണോ (19) ആണ് അറസ്റ്റിലായത്. കഴക്കൂട്ടം തൃപ്പാദപുരത്ത് ആണ് സംഭവം നടന്നത്.

സിപിഒമാരായ രജീഷ്, വിഷ്ണു എന്നിവരെയാണ് മര്‍ദിച്ചത്. പൊതു സ്ഥലത്ത് പുകവലിച്ചത് കണ്ട് പോലിസ് വാഹനം നിറുത്തി സിഗരറ്റ് തട്ടികളഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ശാരീരികമായി ആക്രമിച്ചതിനും ഇയാള്‍ക്കെതിരെ പോലിസ് കേസെടുത്തു.