എല്‍ഡിഎഫിന്റെ വിമാനത്താവള രക്ഷാമാര്‍ച്ച് 28ന്

മാര്‍ച്ചില്‍ വിമാനത്താവള ജീവനക്കാരും ബഹുജനങ്ങളും അണിചേരും. 25ന് തിരുവനന്തപുരം ജില്ലയില്‍ കരിദിനം ആചരിക്കും.

Update: 2019-02-19 05:31 GMT

തിരുവനന്തപുരം: തിരുവനന്തപുരത്തെ അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യ വ്യക്തികള്‍ക്ക് വില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കി എല്‍ഡിഎഫ്. 28ന് ആയിരങ്ങള്‍ അണിനിരക്കുന്ന വിമാനത്താവള രക്ഷാമാര്‍ച്ച് നടത്തുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. വിമാനത്താവളത്തിലേക്ക് നടക്കുന്ന മാര്‍ച്ചില്‍ വിമാനത്താവള ജീവനക്കാരും ബഹുജനങ്ങളും അണിചേരും.

ഇതേ വിഷയത്തില്‍ 25ന് തിരുവനന്തപുരം ജില്ലയില്‍ കരിദിനം ആചരിക്കും. വിമാനത്താവള വില്‍പനയേയും വില്‍പനക്ക് കൂട്ടുനിന്നവരേയും ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രക്ഷോഭം.

Tags: