സ്വകാര്യ സ്‌കൂള്‍ ജീവനക്കാരിയുടെ ആത്മഹത്യയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈല്‍ അന്‍സാരി അറസ്റ്റില്‍

Update: 2026-02-18 07:53 GMT

പത്തനംതിട്ട: സ്വകാര്യ സ്‌കൂള്‍ ജീവനക്കാരി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയെ പോലിസ് അറസ്റ്റ് ചെയ്തു. കൊല്ലം പോരുവഴി, മയ്യത്തുംകര അര്‍ത്തിയില്‍ വീട്ടില്‍ സുഹൈല്‍ അന്‍സാരിയാണ് (33) അറസ്റ്റിലായത്. കടമ്പനാട് സ്വദേശിനിയായ സ്വകാര്യ സ്‌കൂള്‍ ജീവനക്കാരിയാണു ജീവനൊടുക്കിയത്.

വീട്ടില്‍ നിന്നു കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ സുഹൈല്‍ ശല്യപ്പെടുത്തുന്നതായും ഫോണിലൂടെ മാനസികമായി പീഡിപ്പിക്കുന്നതായും പരാമര്‍ശമുണ്ടെന്നു സൂചനയുണ്ട്. 14നു രാവിലെയാണു യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ സ്‌കൂളില്‍ പിആര്‍ഒ ആയി ജോലി ചെയ്തിരുന്ന സുഹൈലും ഇവിടെ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്ന യുവതിയും പരിചയക്കാരായിരുന്നു. ഇതു സംബന്ധിച്ച് യുവതിയെ ഭര്‍ത്താവ് ചോദ്യം ചെയ്തിരുന്നു. യുവതിയുടെ മരണത്തില്‍ സംശയമുള്ളതായി വീട്ടുകാര്‍ പരാതി നല്‍കിയിരുന്നുവെന്ന് ഏനാത്ത് പോലിസ് പറഞ്ഞു.