പമ്പാനദിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വടശേരിക്കര തലച്ചിറ സ്വദേശി പ്രശാന്തിന്റെ മൃതദേഹമാണ് പള്ളിക്കമുരുപ്പ് പാറാനിക്കൽ കടവിൽ നിന്നും ഇന്ന് കണ്ടെടുത്തത്.

Update: 2019-04-17 10:04 GMT

പത്തനംതിട്ട: പമ്പാനദിയിൽ കുളിക്കുന്നതിനിടെ കാണാതായ യുവാക്കളിൽ മൂന്നാമത്തെ ആളുടെ മൃതദേഹവും കണ്ടെടുത്തു. ഇന്നലെ കാണാതായ വടശേരിക്കര തലച്ചിറ സ്വദേശി പ്രശാന്തിന്റെ മൃതദേഹമാണ് പള്ളിക്കമുരുപ്പ് പാറാനിക്കൽ കടവിൽ നിന്നും ഇന്ന് കണ്ടെടുത്തത്. ത​ല​ച്ചി​റ അ​ജി​ത് ഭ​വ​നം പാ​റേ​ക്കി​ഴ​ക്കേ​തി​ൽ സു​ജി​ത് (28), പു​ത്ത​ൻ​പു​ര​യി​ൽ ന​ന്ദു (21) എ​ന്നി​വ​രുടെ മൃതദേഹം ഇന്നലെ ലഭിച്ചിരുന്നു. 

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ വടശ്ശേരിക്കര ബംഗ്ലാവ് കടവില്‍ കുളിക്കാനിറങ്ങിയ അഞ്ചംഗം സംഘത്തിലെ മൂന്നുപേരാണ്  അപകടത്തിൽപ്പെട്ടത്. നന്ദു,  സുജിത് എന്നിവരുടെ മൃതദേഹങ്ങള്‍ അപകട സ്ഥലത്തിന് സമീപത്തു നിന്ന് കണ്ടെടുത്തിരുന്നു. പ്രശാന്തിനായി ഇന്നലെ രാത്രി വരെയും രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

Tags:    

Similar News