പത്തനംതിട്ട നഗരത്തില്‍ തെരുവുനായ ആക്രമണം; 14 പേര്‍ക്ക് കടിയേറ്റു

Update: 2021-06-29 08:51 GMT

പത്തനംതിട്ട: നഗരത്തിലെ അബാന്‍ ജങ്ഷനില്‍ തെരുവുനായയുടെ ആക്രമണത്തില്‍ 14 പേര്‍ക്ക് കടിയേറ്റു. എല്ലാവരും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി. 12 പുരുഷന്‍മാര്‍ക്കും രണ്ടുസ്ത്രീകള്‍ക്കുമാണ് കടിയേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

രാവിലെ അബാന്‍ ജങ്ഷന്‍ വഴി വിവിധ ആവശ്യങ്ങള്‍ക്ക് വന്നവര്‍ക്കാണ് നായയുടെ ആക്രമണം നേരിടേണ്ടിവന്നത്. രാവിലെ മുതല്‍ പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ നായ ആളുകളെ ഓടിച്ചിട്ട് കടിക്കുകയായിരുന്നു. ഒരുമണിക്കൂറിനിടെ 14 പേരെയാണ് തെരുവുനായ കടിച്ചത്. നായയ്ക്ക് പേ വിഷബാധയുണ്ടോ എന്ന് സംശയിക്കുന്നുണ്ട്.

Tags: