ചെങ്ങന്നൂരിലെ കോളജില്‍ എസ്എഫ്‌ഐ- എബിവിപി സംഘര്‍ഷം

Update: 2022-01-19 08:53 GMT

പത്തനംതിട്ട: ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ ഇരമല്ലിക്കര ദേവസ്വം ബോര്‍ഡ് ശ്രീ അയ്യപ്പാ കോളജില്‍ എസ്എഫ്‌ഐ- എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. യൂനിയന്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പത്രിക സമര്‍പ്പണത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. എസ്എഫ്‌ഐ യൂനിറ്റ് സെക്രട്ടറിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ എട്ട് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. എസ്എഫ്‌ഐ യൂനിറ്റ് സെക്രട്ടറിയായ അഥീന(20)യ്ക്കു നേരെയുണ്ടായ ആക്രമണത്തിലാണ് എബിവിപി യൂനിറ്റ് സെക്രട്ടറി അഭിജിത്ത്, രണ്‍ദീപ്, അശ്വിന്‍ എന്നിവര്‍ ഉള്‍പ്പടെ എട്ട് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തത്.

തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പത്രിക സമര്‍പ്പണത്തിനുള്ള അവസാന സമയം ഇന്നലെ ഉച്ചയ്ക്ക് രണ്ടിനായിരുന്നു. ഈ സമയം കോളജ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ ഇരുസംഘടനകളുടെയും ഭാരവാഹികളും പ്രവര്‍ത്തകരുമുണ്ടായിരുന്നു. അഥീന പത്രിക നല്‍കാന്‍ ശ്രമിക്കുന്നതിനിടെ സമയം കഴിഞ്ഞെന്ന വാദം എബിവിപി ഉന്നയിച്ചു. തുടര്‍ന്നുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു.

എബിവിപി യൂനിറ്റ് സെക്രട്ടറി അഭിജിത്ത്, രണ്‍ദീപ്, അശ്വിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആക്രമിക്കുകയായിരുന്നെന്നാണ് അഥീനയുടെ മൊഴി. മര്‍ദ്ദനത്തില്‍ മൂക്കിന് പരിക്കേറ്റ് രക്തം വന്നതായി പോലിസ് പറയുന്നു.എന്നാല്‍, പത്രിക സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞത് ചൂണ്ടിക്കാട്ടിയ എബിവിപി പ്രവര്‍ത്തകര്‍ക്കു നേരേ അഥീന പ്രകോപിതയായെന്നും ആക്രമിക്കാനായി പാഞ്ഞടുത്തപ്പോള്‍ തടയുക മാത്രമാണ് ചെയ്തതെന്നുമാണ് എബിവിപി പ്രവര്‍ത്തകര്‍ പറയുന്നത്.

Tags:    

Similar News