ജനസാന്ദ്രതയേറിയ നഗരമധ്യത്തിൽ മാലിന്യപ്ലാന്റ്; നിർമാണപ്രവർത്തനം എസ്ഡിപിഐ തടഞ്ഞു

നഗരസഭയുടെ പരിധിയിൽ ജനവാസമില്ലാത്ത ഏക്കർ കണക്കിന് സ്ഥലം ലഭ്യമായിരിക്കെ പത്തനംതിട്ടയുടെ ഹൃദയഭാഗം മാലിന്യങ്ങളുടെ ശവപ്പറമ്പാക്കി മാറ്റാൻ അനുവദിക്കില്ലെന്ന് എസ്ഡിപിഐ ആറൻമുള മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പി സലിം പറഞ്ഞു. എസ്ഡിപിഐ വികസനത്തിന് എതിരല്ല.

Update: 2019-07-22 08:44 GMT

പത്തനംതിട്ട: നഗരമധ്യത്തിൽ സ്വകാര്യ ബസ് സ്റ്റാന്റിനോട് ചേർന്ന് ജനസാന്ദ്രതയേറിയ സ്ഥലത്ത് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിൽ എസ്ഡിപിഐ പ്രതിഷേധം. എസ്ഡിപിഐ പത്തനംതിട്ട മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധവുമായെത്തിയ പ്രവർത്തകർ നിർമാണ പ്രവർത്തനം തടഞ്ഞു.

നഗരസഭയുടെ കൈവശമുള്ളതെന്ന് അവകാശപ്പെടുന്ന 20 ഭൂമിയിലാണ് ഇന്നു രാവിലെ പ്ലാന്റ് നിർമാണത്തിന് നീക്കം ആരംഭിച്ചത്. നഗരസഭയുടെ പരിധിയിൽ ജനവാസമില്ലാത്ത ഏക്കർ കണക്കിന് സ്ഥലം ലഭ്യമായിരിക്കെ പത്തനംതിട്ടയുടെ ഹൃദയഭാഗം മാലിന്യങ്ങളുടെ ശവപ്പറമ്പാക്കി മാറ്റാൻ അനുവദിക്കില്ലെന്ന് എസ്ഡിപിഐ ആറൻമുള മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പി സലിം പറഞ്ഞു. എസ്ഡിപിഐ വികസനത്തിന് എതിരല്ല. ജനസാന്ദ്രതയേറിയ നഗരസഭയിലെ 10, 13 വാർഡുകളുടെ അതിർത്തിയാണ് ഈ പ്രദേശം. ഭാവി തലമുറയുടെ ആരോഗ്യത്തിന് ഭീഷണിയാവുന്ന പദ്ധതി മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിക്കായി കണ്ടെത്തിയ സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്താനായി കാടു തെളിക്കുന്ന പണികളാണ് ഇന്ന് ആരംഭിച്ചത്. എസ്ഡിപിഐ പ്രതിഷേധത്തെ തുടർന്ന് നിർമാണ പ്രവർത്തനം നിർത്തിവച്ചു. പ്രതിഷേധം ശക്തമായതോടെ പോലിസ് സ്ഥലത്തെത്തി. വൈകീട്ട് മൂന്നിന് പോലിസ് സാന്നിധ്യത്തിൽ നഗരസഭാ അധികൃതരും എസ്ഡിപിഐ ഭാരവാഹികളും ചർച്ച നടത്തും.

Tags:    

Similar News