ഇന്ധന വിലവർദ്ധനവ്: എസ്ഡിപിഐ സമരദിനത്തിൽ പ്രതിഷേധമുയർന്നു

കേന്ദ്രസർക്കാർ കൊള്ള സംഘമായി പ്രവർത്തിക്കുന്നു.

Update: 2020-07-06 12:30 GMT
കോന്നിയിൽ സംഘടിപ്പിച്ച ധർണ്ണ ജില്ലാ സെക്രട്ടറി മുഹമ്മദ് അനീഷ് ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: കൊവിഡ് മഹാമാരിയില്‍ ജീവിതം ദുസ്സഹമായ രാജ്യത്തെ ജനങ്ങളെ വീണ്ടും ദിനംപ്രതി ഇന്ധന വിലവര്‍ധനവിലൂടെ പിടിച്ചുപറി തുടരുന്ന മോഡി സര്‍ക്കാരിനെതിരേ നടന്ന എസ്ഡിപിഐ സമരദിനത്തിൽ ജനരോക്ഷയർന്നു. 'രാജ്യത്തെയും ജനങ്ങളെയും കൊള്ളയടിക്കുന്ന ഇന്ധന വിലവര്‍ധനവ് പിന്‍വലിക്കുക, മോഡി സര്‍ക്കാരിനെതിരെ എസ്ഡിപിഐ സമരദിനം' എന്ന പ്രമേയത്തിൽ ഇന്ന് സംസ്ഥാനത്ത് നടന്ന ജനകീയ സമരദിനത്തിൽ ജില്ലയിൽ 40 കേന്ദ്രങ്ങളിലായി പ്രതിഷേധങ്ങള്‍ നടന്നു. ഇന്ധന വിലവർദ്ധനവിലൂടെ ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാർ കൊള്ള സംഘമായി മാറിയതായും ദുരന്തഭൂമിയിലെ പോക്കറ്റടിക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.

പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന ധർണ്ണ ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് റാഷിദ് ഉദ്ഘാടനം ചെയ്തു. തിരുവല്ലയിൽ നടന്ന സമരങ്ങൾ ജില്ലാ ജനറൽ സെക്രട്ടറി താജുദീൻ നിരണം ഉദ്ഘാടനം ചെയ്തു. കോന്നിയിൽ നടന്ന ധർണ്ണ ജില്ലാ സെക്രട്ടറി മുഹമ്മദ് അനീഷ് ഉദ്ഘാടനം ചെയ്തു. അടൂർ മേഖലയിൽ നടന്ന പ്രതിഷേധങ്ങൾ ജില്ലാ കമ്മിറ്റി അംഗം മുനീറാ മാഹീൻ ഉദ്ഘാടനം ചെയ്തു. റാന്നി മണ്ഡലത്തിൽ നടന്ന പ്രതിഷേധ പരിപാടി ജില്ലാ കമ്മിറ്റി അംഗം അഷ്റഫ് ആലപ്ര ഉദ്ഘാടനം ചെയ്തു. പന്തളത്ത് നടന്ന പ്രതിഷേധം ജില്ലാ കമ്മറ്റി അംഗം സഫിയ പന്തളവും ചിറ്റാറിൽ നടന്ന ധർണ്ണ മേഖലാ പ്രസിഡൻ്റ് സുബൈർ ചിറ്റാറും ഉദ്ഘാടനം ചെയ്തു.

Tags:    

Similar News