ബാബരി ചരിത്രവിധിയല്ല വിചിത്രവിധി: പ്രതിഷേധ കത്തയച്ച് എസ്ഡിപിഐ

ജില്ലയിലെ മുഴുവൻ ബ്രാഞ്ചുകളിലും നടന്ന പ്രതിഷേധങ്ങൾക്ക് മണ്ഡലം, മേഖലാ കമ്മിറ്റികൾ നേതൃത്വം നൽകി.

Update: 2019-11-29 13:45 GMT

പത്തനംതിട്ട: 'ബാബരി ചരിത്രവിധിയല്ല, വിചിത്രവിധി' എന്ന മുദ്രാവാക്യമുയർത്തി ജില്ലയിലുടനീളം എസ്ഡിപിഐയുടെ നേതൃത്വത്തിൽ രാഷ്ട്രപതിക്ക് പ്രതിഷേധ കത്തയച്ച് പ്രതിഷേധിച്ചു.

സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് പത്തനംതിട്ട ജില്ലയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ജില്ലയിലെ മുഴുവൻ ബ്രാഞ്ചുകളിലും നടന്ന പ്രതിഷേധങ്ങൾക്ക് മണ്ഡലം, മേഖലാ കമ്മിറ്റികൾ നേതൃത്വം നൽകി.

Tags:    

Similar News