എസ്ഡിപിഐ പത്തനംതിട്ട ജില്ല പ്രതിനിധിസഭ 19ന് പന്തളത്ത്

Update: 2024-12-17 17:40 GMT

പത്തനംതിട്ട: എസ്ഡിപിഐ പത്തനംതിട്ട ജില്ല പ്രതിനിധിസഭ 19 വ്യാഴാഴ്ച പന്തളം ശിവരഞ്ജിനി ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9.15ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് പതാക ഉയര്‍ത്തുന്നതോടെ പ്രതിനിധി സഭയ്ക്ക് തുടക്കമാകും. സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിക്കും. അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള ജില്ലാ ഭാരവാഹികളെ പ്രതിനിധി സഭയില്‍ തിരഞ്ഞെടുക്കും. പ്രവര്‍ത്തന റിപ്പോര്‍ട്ട് ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി പഴകുളം അവതരിപ്പിക്കും. തുടര്‍ന്ന് റിപ്പോര്‍ട്ടിന്‍ മേല്‍ ചര്‍ച്ച നടക്കും. സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്, സംസ്ഥാന പ്രവര്‍ത്തകസമിതി അംഗങ്ങളായ ജോര്‍ജ് മുണ്ടക്കയം, വി കെ ഷൗക്കത്ത് അലി, നിമ്മി നൗഷാദ് എന്നിവര്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ വിജയത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.





Tags: