പത്തനംതിട്ട: ജനുവരി 17 രോഹിത് വെമുല ഓര്‍മ്മദിനത്തില്‍ എസ്ഡിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ജാതി ഭീകരതയും ആധുനിക ഇന്ത്യയും' എന്ന വിഷയത്തില്‍ ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് ഉദ്ഘാടനം ചെയ്തു. നവ'ഭാരത'നിര്‍മിതി എന്ന വിഷയത്തില്‍ സലീം മൗലവി (ജില്ലാ ജനറല്‍ സെക്രട്ടറി), ഹത്രാസ് എന്ന ഇന്ത്യന്‍ പാഠപുസ്തകം എന്ന വിഷയത്തില്‍ ഷഫ്ന റാഷിദ് (ജില്ലാ സെക്രട്ടറി), ദളിതര്‍ സവര്‍ണ ഇന്ത്യയില്‍ എന്ന വിഷയത്തില്‍ സിയാദ് നിരണം (ജില്ലാ സെക്രട്ടറിയേറ്റ് അംഗം), രോഹിത് വെമുല ജാതി ഭീകരതയുടെ ഇര എന്ന വിഷയത്തില്‍ മുനീര്‍ ഇബ്‌നു നസീര്‍ (ജില്ലാ കമ്മിറ്റി അംഗം), പൊതുബോധ നിര്‍മിതിയിലെ സവര്‍ണത എന്ന വിഷയത്തില്‍ അംജിദ മോള്‍ (ജില്ലാ കമ്മിറ്റി അംഗം), അഷ്റഫ് ആലപ്ര (എസ്ഡിടിയു ജില്ലാ പ്രസിഡന്റ്), സബീന അന്‍സാരി (വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ്) എന്നിവര്‍ സംസാരിച്ചു.