എസ്ഡിപിഐയുടെ പ്രവർത്തനം മാതൃകാപരം: നോബി തോമസ്

തുടർന്നും സേവനത്തിനായി അവർ സന്നദ്ധരാണ്. നിർണ്ണായക ഘട്ടത്തിലെ അവരുടെ പ്രവർത്തനം മറക്കാനാകില്ല.

Update: 2020-07-15 11:15 GMT

റാന്നി: എസ്ഡിപിഐയുടെ പ്രവർത്തനം മാതൃകാപരമെന്ന് കൊവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ അഡ്മിനിസ്ട്രേറ്റീവ് നോബി തോമസ് അഭിപ്രായപ്പെട്ടു. കൊവിഡ് രോഗികൾക്ക് സൗകര്യമേർപ്പെടുത്തിയ മേനാംതോട്ടം ആശുപത്രിയിലെത്തി സേവന പ്രവർത്തനത്തിന് സന്നദ്ധത  അറിയിക്കുകയായിരുന്നു എസ്ഡിപിഐ നേതൃത്വം. അതിനസരിച്ച് ആംബുലൻസ് ഡ്രൈവറെ ഏർപ്പെടുത്തി. മാലിന്യ നിക്ഷേപ ടാങ്കുകൾ സെറ്റു ചെയ്തു തരികയും ചെയ്തു. തുടർന്നും സേവനത്തിനായി അവർ സന്നദ്ധരാണ്. നിർണ്ണായക ഘട്ടത്തിലെ അവരുടെ പ്രവർത്തനം മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

എസ്ഡിറ്റിയു ജില്ലാ പ്രസിഡൻ്റ് അഷ്റഫ് ചുങ്കപ്പാറ, എസ്ഡിപിഐ റാന്നി മണ്ഡലം സെക്രട്ടറി നിസാം മാങ്കൽ, റാന്നി അങ്ങാടി പഞ്ചായത്ത് ഭാരവാഹികളായ കബീർ, ഖമറുദ്ദീൻ, കെ കെ സുമേഷ്, തൻസീം, ഹസീബുറഹ് മാൻ, അസീം എന്നിവരുടെ നേതൃത്വത്തിലാണ് സേവന പ്രവർത്തനങ്ങൾ നടന്നത്.

Tags:    

Similar News