റോഡ് നിർമാണത്തിൽ അഴിമതി; എസ്ഡിപിഐ പ്രവർത്തകർ റോഡ് ഉപരോധിച്ചു

ബിഎംബിസി സാങ്കേതിക വിദ്യയിൽ 34.38 കോടി ചിലവിൽ നിർമിക്കുന്ന പാടിമൺ-കോട്ടാങ്ങൽ, ചുങ്കപ്പാറ- ചാലാപ്പള്ളി റോഡിൻ്റെ നിർമാണത്തിൽ കോടികളുടെ അഴിമതിയുണ്ടെന്നാണ് ആരോപണം.

Update: 2020-06-26 09:00 GMT

ചുങ്കപ്പാറ: റോഡ് നിർമാണത്തിലെ അശാസ്ത്രീയതയിലും അഴിമതിയിലും പ്രതിഷേധിച്ച് എസ്ഡിപിഐ പ്രവർത്തകർ റോഡ് ഉപരോധിച്ചു. ബിഎംബിസി സാങ്കേതിക വിദ്യയിൽ 34.38 കോടി ചിലവിൽ നിർമിക്കുന്ന പാടിമൺ-കോട്ടാങ്ങൽ, ചുങ്കപ്പാറ- ചാലാപ്പള്ളി റോഡിൻ്റെ നിർമാണത്തിൽ കോടികളുടെ അഴിമതിയുണ്ടെന്നാണ് ആരോപണം. മാത്രമല്ല, റോഡ് നിർമാണത്തിലും അപാകതയുണ്ടെന്ന് ആക്ഷേപം ശക്തമാണ്.


ഇതിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ എസ്ഡിപിഐ മലമ്പാറ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. റാന്നി മണ്ഡലം പ്രസിഡൻ്റ് ഷാനവാസ് കോട്ടാങ്ങൽ ഉപരോധസമരം ഉദ്ഘാടനം ചെയ്തു. ഷഹനാസ്, കബീർ മലയിൽ, നിസ്സാം നേതൃത്വം നൽകി. പ്രതിഷേധക്കാരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. 

Tags:    

Similar News