കഞ്ചാവുമായി ആര്‍എസ്എസ് നേതാവ് പിടിയില്‍

Update: 2025-08-14 15:37 GMT


പത്തനംതിട്ട:
അടൂരില്‍ ആര്‍എസ്എസ് നേതാവ് കഞ്ചാവുമായി പിടിയിലായി. ജിതിന്‍ ചന്ദ്രനാണ് എക്‌സൈസിന്റെ പിടിയിലായത്. വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂര്‍ ഹൈസ്‌ക്കൂള്‍ ജംങ്ഷനിലെ ഫ്‌ളാറ്റില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ ജിതിന്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. ഏറെനാളായി പ്രതി എക്‌സൈസ് നിരീക്ഷണത്തില്‍ ആയിരുന്നു. എന്‍ഡിപിഎസ് ആക്ട് പ്രകാരമാണ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തത്.