അവശ്യസാധനങ്ങള്‍ പൂഴ്ത്തിവച്ചാല്‍ കര്‍ശന നടപടി: മന്ത്രി കെ രാജു

ഭക്ഷ്യസാധനങ്ങള്‍ പൂഴ്ത്തിവച്ച് ഭക്ഷ്യ ദൗര്‍ലഭ്യം സൃഷ്ടിക്കുന്നുവെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.

Update: 2020-03-24 07:15 GMT

പത്തനംതിട്ട: ജില്ലയില്‍ അവശ്യസാധനങ്ങള്‍ പൂഴ്ത്തിവയ്ക്കുകയോ, വിലകൂട്ടി വില്‍ക്കുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഏതെങ്കിലും ഭക്ഷ്യസാധനങ്ങള്‍ പൂഴ്ത്തിവച്ച് ഭക്ഷ്യ ദൗര്‍ലഭ്യം സൃഷ്ടിക്കുന്നുവെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. പൊതുജനങ്ങള്‍ക്ക് കടകളിലുള്ള അവശ്യ ഭക്ഷ്യസാധനങ്ങള്‍ നല്‍കാന്‍ എല്ലാ വ്യാപാരികള്‍ക്കും ബാധ്യതയും ഉത്തരവദിത്തവും ഉണ്ടെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News