മദ്‌റസകള്‍ അടച്ചുപൂട്ടാന്‍ അനുവദിക്കില്ല: എസ്ഡിപിഐ

Update: 2024-10-14 17:32 GMT

കോന്നി: മദ്‌റസകള്‍ അടച്ചുപൂട്ടണമെന്ന കേന്ദ്രബാലാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ എസ്ഡിപിഐ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. കോന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു. മദ്‌റസ സംവിധാനത്തില്‍ കൈകടത്താന്‍ ഒരു ശക്തിയെയും അനുവദിക്കില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. കോന്നി ടൗണില്‍ നടന്ന പ്രതിഷേധ പ്രകടനം നിയോജക മണ്ഡലം പ്രസിഡന്റ് നിസാം കോന്നി ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ ഷറഫ് കടവുപുഴ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് ഷാ, വൈസ് പ്രസിഡന്റ് അബ്ദുല്‍ അഹദ് സംസാരിച്ചു. വൈസ് പ്രസിഡന്റ്, സബീര്‍ എച്ച്, ജോ.സെക്രട്ടറി നാസര്‍, കമ്മിറ്റിയംഗം സിറാജ് നേതൃത്വം നല്‍കി.


മാടായി പഞ്ചായത്ത് കമ്മറ്റി നടത്തിയ പ്രതിഷേധ പരിപാടി പ്രസിഡന്റ്, തൗഫീഖ് നേതൃത്വം വഹിച്ചു