ഭാര്യയെയും മകനെയും കൊന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി

Update: 2022-01-09 05:12 GMT

പത്തനംതിട്ട: ഭാര്യയെയും മകനെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി. പത്തനംതിട്ട കോന്നി പയ്യനാമണ്ണിലാണ് സംഭവം. പയ്യനാമണ്‍ പത്തലുകുത്തി തെക്കിനേത്ത് വീട്ടില്‍ സോണി സ്‌കറിയയാണ് ഭാര്യയെയും മകനെയും വെട്ടിക്കൊന്നത്.

ഭാര്യ റീന, വളര്‍ത്ത് മകന്‍ അലക്‌സ് (ഏഴ്) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ക്ക് മൂന്നുദിവസത്തോളം പഴക്കമുണ്ട്. സംഭവത്തില്‍ പോലിസ് കേസെടുത്തു.

Tags: