ഫലം വരും മുമ്പ് കോന്നിയിലെ കാലുമാറ്റം പുറത്ത്; മഹിളാ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍

കോണ്‍ഗ്രസിലെ തമ്മിലടി കാരണമാണ് പാര്‍ട്ടി വിടുന്നതെന്ന് ബിജെപിയിലെത്തിയ ഉഷ വിജയന്‍ പറഞ്ഞു

Update: 2019-10-22 02:44 GMT
പത്തനംതിട്ട: ഉപതിരഞ്ഞെടുപ്പില്‍ ശക്തമായ മല്‍സരം നടന്ന കോന്നിയില്‍ ഫലപ്രഖ്യാപനം വരുന്നതിനു മുമ്പ് കോണ്‍ഗ്രസിലെ കാലുമാറ്റം പുറത്ത്. വോട്ടെടുപ്പിനു തലേദിവസമായ ഞായറാഴ്ച കോന്നിയിലെ മഹിളാ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ബിജെപിയില്‍ ചേന്നു. ഉഷയോടൊപ്പം കുടുംബാംഗങ്ങളും ബിജെപി അംഗത്വം സ്വീകരിച്ചതായാണു റിപോര്‍ട്ട്. കോണ്‍ഗ്രസിലെ തമ്മിലടി കാരണമാണ് പാര്‍ട്ടി വിടുന്നതെന്ന് ബിജെപിയിലെത്തിയ ഉഷ വിജയന്‍ പറഞ്ഞു. തമ്മിലടി കാരണം പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടുപോവാന്‍ തനിക്കാവില്ലെന്നും അതിനാലാണ് കോണ്‍ഗ്രസ് വിട്ടതെന്നും അവര്‍ പറഞ്ഞു. 10 വര്‍ഷത്തോളം പത്തനംതിട്ട വള്ളിക്കോട് ഗ്രാമപ്പഞ്ചായത്ത് അംഗമായിരുന്ന ഉഷ, മാര്‍ക്കറ്റിങ് സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡംഗം, കോന്നി താലൂക്ക് ആശുപത്രി വികസന സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കോന്നിയില്‍ കോണ്‍ഗ്രസിനുള്ളില്‍ തമ്മിലടിക്കു കാരണമായത്.



Tags:    

Similar News