സിഐടിയു പ്രവര്‍ത്തകന്‍ ജിതിന്റെ കൊലപാതകം; പത്തനംതിട്ട പെരുനാട്ടില്‍ ബുധനാഴ്ച സിപിഎം ഹര്‍ത്താല്‍

Update: 2025-02-18 17:22 GMT

പത്തനംതിട്ട : നാളെ (ബുധന്‍)പത്തനംതിട്ട പെരുനാട്ടില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് സിപിഎം. രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് ഹര്‍ത്താല്‍ സംഘടിപ്പിച്ചിരിക്കുന്നത്. സിഐടിയു പ്രവര്‍ത്തകന്‍ ജിതിന്‍ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

അതേ സമയം ജിതിന്റെ സംസ്‌കാര ചടങ്ങ് നാളെ നടക്കും. ജിതിന്റെ പൊതു ദര്‍ശനം സിപിഎം പെരുനാട് ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ രാവിലെ മുതല്‍ നടക്കും. ഫെബ്രുവരി 16-നാണ് സിഐടിയു പ്രവര്‍ത്തകന്‍ ജിതിനെ എട്ട് പ്രതികള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. സിഐടിയു ഹെഡ് ലോഡ് വര്‍ക്കേഴ്സ് യൂണിയന്‍ അംഗമാണ് ജിതിന്‍. കൊലപാതകത്തിന് പിന്നില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആരോപിച്ചിരുന്നു.