ബസ് യാത്രയ്ക്കിടെ കൈ പോസ്റ്റിലിടിച്ചു; രണ്ടുപേര്‍ക്ക് ഗുരുതരപരിക്ക്
കൊല്ലം- പത്തനംതിട്ട ചെയിന്‍ സര്‍വീസിലെ യാത്രക്കാരായിരുന്നു ഇരുവരും. ബസ് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ബസിനെ മറികടന്ന് പോകുന്നതിനിടെ പിന്‍സീറ്റിലിരുന്ന ഇരുവരുടെയും കൈകള്‍ റോഡരികിലെ പോസ്റ്റില്‍ തട്ടുകയായിരുന്നു.
പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ റോഡരികിലെ പോസ്റ്റില്‍ കൈയിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതരപരിക്ക്. തിരുവനന്തപുരം അഞ്ചുതെങ്ങ് തൈവിളാകയില്‍ കിളിമാന്‍സ്(56), ഓമല്ലൂര്‍ കളത്തില്‍പറമ്പില്‍ വിഷ്ണു (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്ന് ഉച്ചക്ക് തട്ട- അടൂര്‍ റോഡില്‍ പന്നിവിഴക്ക് സമീപമായിരുന്നു അപകടം. കൊല്ലം- പത്തനംതിട്ട ചെയിന്‍ സര്‍വീസിലെ യാത്രക്കാരായിരുന്നു ഇരുവരും. ബസ് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ബസിനെ മറികടന്ന് പോകുന്നതിനിടെ പിന്‍സീറ്റിലിരുന്ന് യാത്രചെയ്തിരുന്ന ഇരുവരുടെയും കൈകള്‍ റോഡരികിലെ പോസ്റ്റില്‍ തട്ടുകയായിരുന്നു.
പരിക്കേറ്റ ഇരുവരെയും ബസില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികില്‍സ നല്‍കിയശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.