കംപ്യൂട്ടര്‍ എന്‍ജിനീയറിങ് ഡിപ്ലോമ പ്രോഗ്രാമിന് എഐസിടിഇ അംഗീകാരം

Update: 2021-07-27 02:09 GMT

പത്തനംതിട്ട: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളജ് കാംപസില്‍ പുതുതായി ആരംഭിച്ച കംപ്യൂട്ടര്‍ എന്‍ജിനീയറിങ് ഡിപ്ലോമ പ്രോഗ്രാമിന് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ (എഐസിടിഇ) അംഗീകാരം. ഒരു ബാച്ചില്‍ 60 പേര്‍ക്കാണ് പ്രവേശനം. നിലവില്‍ ബയോമെഡിക്കല്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് എന്നീ ഡിപ്ലോമ പ്രോഗ്രാമുകള്‍ കാംപസില്‍ നടന്നുവരുന്നു.

ഇതിനു പുറമെ ഐഎച്ച്ആര്‍ഡി കോഴ്‌സുകളായ പിജിഡിസിഎ, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോമെഡിക്കല്‍ എന്‍ജിനീയറിങ് (എഐസിടിഇ), ഡിസിഎ, ഡിടിഎച്ച് സര്‍വീസ് ടെക്‌നിഷ്യന്‍ എന്നീ കോഴ്‌സുകള്‍ നടന്നുവരുന്നു. പ്രവേശനത്തിനുള്ള യോഗ്യത, മറ്റു വിവരങ്ങള്‍ക്കു വിളിക്കേണ്ട നമ്പറുകള്‍: 04862 232246, 297617, 8547005084.

Tags:    

Similar News