പത്തനംതിട്ട: യുവാവിനെ ബന്ധു വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട വടശേരിക്കര പള്ളിക്കമുരുപ്പിലാണ് സംഭവം. ജോബി എന്ന യുവാവിനെയാണ് ബന്ധുവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് സംശയം.
പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും മരിച്ച ജോബിയുടെ ബന്ധുവിനെ കസ്റ്റഡിയിലെടുക്കുകയുംചെയ്തിട്ടുണ്ട്. ജോബിയുടെ തലയ്ക്ക് ഉള്‍പ്പെടെ പരിക്കുള്ളതായി പോലിസ് അറിയിച്ചു.