വൈക്കത്ത് കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ അഞ്ചര വയസുകാരന്‍ മുങ്ങി മരിച്ചു

Update: 2025-10-01 13:13 GMT

കോട്ടയം: വൈക്കം ഉദയനാപുരത്ത് അഞ്ചര വയസുകാരന്‍ മുങ്ങി മരിച്ചു. ബിഹാര്‍ സ്വദേശി അബ്ദുല്‍ഖാഫറിന്റെ മകന്‍ അസന്‍ രാജ ആണ് മരിച്ചത്. രാവിലെ പത്തരയോട് കൂടിയാണ് സംഭവം. വൈക്കം ഉദയനാപുരത്തെ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കുട്ടി മുങ്ങിത്താഴുകയായിരുന്നു. ഇത് കണ്ട അസറിനെ രക്ഷിക്കാന്‍ ശ്രമിച്ച കുളത്തിലിറങ്ങിയ നാലര വയസ്സുകാരനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലര വയസ്സുകാരന്റെ നില ഗുരുതരമല്ല.