സക്കരിയ: നീതി നിഷേധത്തിന് അറുതിവരുത്തണമെന്ന് സോളിഡാരിറ്റി

Update: 2022-02-06 12:38 GMT

പാലക്കാട്: ബംഗളൂരു സ്‌ഫോടന കേസില്‍ പ്രതിയാണെന്ന് കഥകള്‍ ചമച്ച് കള്ളക്കേസ് ചുമത്തി കഴിഞ്ഞ 13 വര്‍ഷമായി വിചാരണത്തടവുകാരനായി ബംഗളൂരു ജയിലില്‍ കഴിയുന്ന സക്കരിയ നീതി നിഷേധത്തിന്റെയും ഭരണകൂട ഭീകരതയുടെയും ഏറ്റവും വലിയ പ്രതീകമാണെന്ന് സോളിഡാരിറ്റി ജില്ലാ സമിതി പ്രസ്താവിച്ചു. 'വിശ്വാസത്തിന്റെ അഭിമാന സാക്ഷ്യം വിമോചനത്തിന്റെ പാരമ്പര്യം' എന്ന തലക്കെട്ടില്‍ മെയ് 21, 22 തിയ്യതികളില്‍ എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ ജില്ലാതല പരിപാടികളുടെ ആസൂത്രണത്തിന് വേണ്ടി ചേര്‍ന്ന ജില്ലാ സമിതിയാണ് പ്രസ്താവന ഇറക്കിയത്.

ഭരണഘടന പൗരന്‍മാര്‍ക്ക് നല്‍കുന്ന മൗലികാവകാശങ്ങള്‍ വരെ റദ്ദുചെയ്തു. ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന ഭരണകൂടങ്ങളുടെ അനീതികള്‍ക്കെതിരേ സമൂഹമൊന്നാകെ ശബ്ദമുയര്‍ത്തണമെന്നും സോളിഡാരിറ്റി ആഹ്വാനം ചെയ്തു. ജില്ലാ പ്രസിഡന്റ് ുേ സ്വാലിഹ്, ജനറല്‍ സെക്രട്ടറി സഫീര്‍ ആലത്തൂര്‍, വൈസ് പ്രസിഡന്റ് ഷാക്കിര്‍ അഹമ്മദ്, ലുഖ്മാന്‍ എടത്താനാട്ടുക്കര, നൗഷാദ് ഇബ്രാഹിം, നൂറുല്‍ ഹസ്സന്‍, നൗഷാദ് ആലവി എന്നിവര്‍ സംസാരിച്ചു.

Tags: