ചൂഷകരില്ലാത്ത ലോകം, ചൂഷണമില്ലാത്ത തൊഴിലിടം; എസ്ഡിടിയു പാലക്കാട് ജില്ലാ പ്രതിനിധി സഭ

Update: 2022-03-18 18:33 GMT

പാലക്കാട്: ചൂഷകരില്ലാത്ത ലോകം, ചൂഷണമില്ലാത്ത തൊഴിലിടം എന്ന പ്രമേയമുയര്‍ത്തി സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന്‍ (എസ്ഡിടി യു) പാലക്കാട് ജില്ലാ പ്രതിനിധി സഭ സംഘടിപ്പിച്ചു. പത്തിരിപ്പാല ഹിറാ ഹാളില്‍ നടന്ന പ്രതിനിധി സഭ എസ്ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി ഉദ്ഘാഘാടനം ചെയ്തു.


 എസ്ഡിടിയു ജില്ലാ പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ബഷീര്‍ തൃത്താല സ്വാഗതം പറഞ്ഞു. സംസ്ഥാന ഖജാഞ്ചി ഖാജാ ഹുസൈന്‍ പ്രതിനിധി സഭ നിയന്ത്രിച്ചു. സമാപന യോഗത്തില്‍ സംസ്ഥാന കമ്മിറ്റിയംഗം ജലീല്‍ കരമന, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷെഹീര്‍ ചാലിപ്പുറം, ജനറല്‍ സെക്രട്ടറി കെ ടി അലവി, മുഹമ്മദലി പാലക്കാട് എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News