പാലക്കാടിന്റെ സമധാനന്തരീക്ഷം തകര്‍ക്കാന്‍ സംഘ്പരിവാര്‍ നീക്കം; എസ് ഡി പി ഐ പ്രതിഷേധം നടത്തും

Update: 2024-12-23 09:10 GMT


പാലക്കാട്: നല്ലേപ്പിള്ളി ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ നടന്ന ക്രിസ്തുമസ് ആഘോഷം തടയാന്‍ ശ്രമിച്ചതിലൂടെ വിശ്വഹിന്ദു പരിഷത്ത് സംഘപരിവാര്‍ ശക്തികള്‍ പാലക്കാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കാണ് ഒരുങ്ങുന്നതെന്ന് എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് ഷെഹീര്‍ ചാലിപ്പുറം കുറ്റപ്പെടുത്തി.

ഈ വര്‍ഗ്ഗീയ ശക്തികളെ ജനങ്ങള്‍ ഒറ്റപ്പെടുത്തണമെന്നും, കുട്ടികള്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷം മാത്രം മതിയെന്നും മറ്റു മതസ്ഥരുടെ ആഘോഷം നടത്താന്‍ പാടില്ലെന്നു പറഞ്ഞ വര്‍ഗീയവാദികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് മതിയായ ശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഘ്പരിവാര്‍ ശക്തികളുടെ ഉത്തരം നീക്കങ്ങള്‍ക്കെതിരെ ജില്ലയില്‍ വിവിധയിടങ്ങളില്‍ ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഷെഹീര്‍ ചാലിപ്പുറം പറഞ്ഞു.