ഒറ്റപ്പാലത്ത് ഒമ്പത് വയസ്സുകാരി കഴുത്തില്‍ ഷാള്‍ മുറുകി മരിച്ച നിലയില്‍

Update: 2022-01-08 10:54 GMT

പാലക്കാട്: ഒറ്റപ്പാലത്ത് ഒമ്പത് വയസ്സുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റപ്പാലം വരവോട് പള്ളിയാലില്‍ രാജേഷിന്റെ മകള്‍ ശിഖയാണ് മരിച്ചത്. വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് ശിഖയെ കണ്ടെത്തിയത്. കഴുത്തില്‍ ഷാള്‍ മുറുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

അമ്മ പുറത്തുപോയ സമയത്താണ് സംഭവം നടന്നത്. അമ്മ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കുട്ടി തൂങ്ങിയ നിലയിലായിരുന്നു. ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News