ആലത്തൂരില്‍ അറ്റകുറ്റപ്പണിക്കിടെ ദേശീയപാത ഇടിഞ്ഞുതാണു; വാഹനങ്ങള്‍ കടന്നുപോകുന്നിടത്ത് വിള്ളല്‍

Update: 2025-05-24 09:11 GMT
ആലത്തൂരില്‍ അറ്റകുറ്റപ്പണിക്കിടെ ദേശീയപാത ഇടിഞ്ഞുതാണു; വാഹനങ്ങള്‍ കടന്നുപോകുന്നിടത്ത് വിള്ളല്‍

പാലക്കാട്: അറ്റകുറ്റപ്പണിക്കിടെ ദേശീയപാത ഇടിഞ്ഞുതാണു. പാലക്കാട്-തൃശൂര്‍ ദേശീയപാതയില്‍ ആലത്തൂര്‍ സ്വാതി ജംക്ഷനു സമീപമാണ് റോഡ് ഇടിഞ്ഞു താഴ്ന്ന് വലിയ കുഴി രൂപപ്പെട്ടത്. ഇവിടെ ഓടയുടെ നിര്‍മാണം നടക്കുകയാണ്. ഒരു ഭാഗത്തെ പാത അടച്ചാണ് പണി നടന്നിരുന്നത്. വലതുഭാഗത്തുകൂടി വാഹനങ്ങള്‍ കടന്നുപോകുന്നിടത്ത് വിള്ളലുകളുണ്ടായി. ഗതാഗതം തടസ്സപ്പെട്ടില്ല. ഇന്നലെ പ്രദേശത്ത് കനത്ത മഴയായിരുന്നു.

മലപ്പുറം ജില്ലയിലെ കൂരിയാട്ട് നിര്‍മാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവത്തില്‍, പ്രവൃത്തി കരാറെടുത്ത കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന് ദേശീയപാത അതോറിറ്റി (എന്‍എച്ച്എഐ) വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പുതിയ ടെന്‍ഡറുകളില്‍ പങ്കെടുക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. പദ്ധതിയുടെ കണ്‍സല്‍റ്റന്റായിരുന്ന ഹൈവേ എന്‍ജിനീയറിങ് (എച്ച്ഇസി) എന്ന കമ്പനിക്കും വിലക്കുണ്ട്. ദേശീയപാതയിലെ തകര്‍ച്ചയില്‍ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.





Tags:    

Similar News