മലമ്പുഴ ഡാം നാളെ തുറക്കും

Update: 2019-09-03 07:43 GMT

പാലക്കാട്: മലമ്പുഴ ഡാമിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് വര്‍ധിക്കുന്നതിനാല്‍ മലമ്പുഴ ഡാം നാളെ രാവിലെ 11 മണിയോടെ തുറക്കും. ഷട്ടറുകള്‍ മൂന്ന് മുതല്‍ അഞ്ച് സെന്റീമീറ്റര്‍വരെയാണ് തുറക്കുന്നത്. ജലക്രമീകരണത്തിന്റെ ഭാഗമായാണ് ചെറിയതോതില്‍ ജലം തുറന്നുവിടുന്നത്. 113.45 മീറ്റര്‍ വെള്ളമാണ് ഇപ്പോള്‍ ഡാമിലുള്ളത്.

പരമാവധി സംഭരണശേഷി 115 മീറ്ററാണെങ്കിലും ഒന്നര സെന്റീമീറ്റര്‍ താഴെവരെമാത്രമേ സംഭരിക്കാവൂവെന്ന  തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഷട്ടറുകള്‍ തുറക്കുന്നത്. മുകൈ പുഴ, കല്‍പാത്തിപ്പുഴ, ഭാരതപുഴ എന്നീ പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു


Similar News