പ്രളയബാധിതര്‍ക്ക് വീട്; പാലക്കാട് തഹസില്‍ദാര്‍ വാക്കുപാലിക്കാന്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ

Update: 2022-04-10 02:38 GMT

പാലക്കാട്: 2018ലെ പാലക്കാട് നടന്ന പ്രളയത്തില്‍ നഷ്ടപ്പെട്ട ആളുകള്‍ക്ക് സ്ഥലവും വീടും നല്‍കാമെന്ന് താസില്‍ദാര്‍ രേഖാമൂലം അറിയിച്ചിട്ടും വാക്ക് പാലിച്ചിട്ടില്ലെന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്ത്. രാഷ്ട്രീയം നോക്കാതെ അര്‍ഹതപ്പെട്ട ആളുകള്‍ക്ക് സ്ഥലവും വീടും നല്‍കണമെന്നും നല്‍കാത്ത പക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്ന് മണ്ഡലം പ്രസിഡന്റ് ഇല്യാസ് കാവല്‍പാട് വ്യക്തമാക്കി.

പാലക്കാട് നഗരസഭയിലെ മൂന്നാം വാര്‍ഡിലെ കുമരേശന്‍ കോളനി സന്ദര്‍ശിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 16 കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും നല്‍കാമെന്ന് പാലക്കാട് നഗരസഭയും സ്ഥലം എംഎല്‍എയും നേരില്‍ വന്ന് രേഖാമൂലം ഉറപ്പുനല്‍കിയതാണ്. സംഭവം നടന്ന് നാലുവര്‍ഷം കഴിഞ്ഞിട്ടും ബിജെപി ഭരിക്കുന്ന നഗരസഭാ അധികാരികള്‍ രാഷ്ട്രീയം നോക്കിയാണ് വീടും സ്ഥലവും അനുവദിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ദേശീയ മനുഷ്യാവകാശ ഏകോപന സമിതി ജില്ലാ ട്രഷറര്‍ എ കാജാ ഹുസൈന്‍, എസ്ഡിപിഐ പാലക്കാട് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍, അസറുദ്ദീന്‍, ഷാജഹാന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Tags:    

Similar News