കനത്ത മഴ; ഭവാനിപ്പുഴയില്‍ രണ്ടു യുവാക്കളെ ഒഴുക്കില്‍പ്പെട്ട് കാണാതായി

Update: 2025-08-15 17:43 GMT


പാലക്കാട്: കനത്ത മഴയെ തുടര്‍ന്നു പാലക്കാട് രണ്ട് യുവാക്കളെ പുഴയിലെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പരുപ്പന്തറയിലാണ് അപകടം. ഭവാനിപ്പുഴയിലാണ് ഇരുവരും ഒഴുക്കില്‍പ്പെട്ടത്. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശികളായ പ്രദീപ് രാജ് (23), ഭൂപതി രാജ് (22) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. തിരച്ചില്‍ തുടരുന്നു.

ജില്ലയില്‍ കനത്ത കാറ്റും മഴയും തുടരുകയാണ്. പരക്കെ നാശങ്ങളുണ്ടായിട്ടുണ്ട്. ഒറ്റപ്പാലം ലക്കിടി നെല്ലിക്കുര്‍ശ്ശിയില്‍ വീട് തകര്‍ന്നു വീണു. മരം കടപുഴകി വീടിനു മുകളില്‍ വീഴുകയായിരുന്നു.