പാലക്കാട്: പാലക്കാട് കോങ്ങാട് പോലിസിന്റെ വന്‍ ലഹരി വേട്ട. ഒന്നര കിലോയോളം എംഡിഎംഎയുമായാണ് യുവതിയേയും യുവാവിനേയും പിടികൂടിയത്. മങ്കര സ്വദേശികളായ കെ എച്ച് സുനില്‍, കെ എസ് സരിത എന്നിവരാണ് പിടിയിലായത്. പ്രദേശത്തെ കാറ്ററിങ്ങ് സ്ഥാപനത്തിന്റെ മറവിലായിരുന്നു ലഹരി വില്‍പനയെന്ന് പോലിസ് പറഞ്ഞു. ബംഗളൂരുവില്‍ നിന്ന് പാലക്കാടും തൃശൂരും ചില്ലറ വില്‍പനക്കെത്തിച്ച ലഹരിയാണ് പിടികൂടിയത്.