പാലക്കാട് ധോണിയില്‍ സിപിഎം- സിപിഐ സംഘര്‍ഷം

Update: 2021-09-05 15:55 GMT

പാലക്കാട്: അകത്തേത്തറയിലെ ധോണിയില്‍ സിപിഎം- സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിലേക്കെത്തിയത്. എഐവൈഎഫ് നേതാവിന്റെ വീട് കയറി അക്രമിച്ച സംഘം കല്ലേറും നടത്തി. സിപിഐ ധോണി ബ്രാഞ്ച് അംഗം സുനീറിന് പരിക്കേറ്റു.

മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്ഥലത്ത് ഫ്‌ളക്‌സ് വച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വീട് കയറിയുള്ള ആക്രമണത്തിലേക്കെത്തിയത്. ഹേമാംബിക നഗര്‍ പോലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നു. ഇരുകൂട്ടര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Tags: