പാലക്കാട് : ആചാരത്തിന്റെ ഭാഗമായി ലഭിച്ച കാഞ്ഞിരക്കായ കഴിച്ച യുവാവ് മരിച്ചു. കുളമുക്ക് സ്വദേശി ഷൈജു (43) ആണ് മരിച്ചത്. പരുതൂര്‍ കുളമുക്കില്‍ ആചാരമായ തുള്ളലിനിടെയാണ് ഷൈജു കാഞ്ഞിരത്തിന്റെ കായ കഴിച്ചത്. പിന്നാലെയാണ് മരണം സംഭവിച്ചത്.അഞ്ഞൂറിലേറെ കുടുംബാംഗങ്ങള്‍ ഒത്തു ചേര്‍ന്നാണ് വര്‍ഷം തോറും ആചാരങ്ങള്‍ നടത്താറുള്ളത്. വെളിച്ചപ്പാടായ തുള്ളിയ ഷൈജു ആചാരത്തിന്റെ ഭാഗമായി ലഭിച്ച പഴങ്ങള്‍ക്ക് ഒപ്പമുണ്ടായിരുന്ന കാഞ്ഞിരക്കായ കഴിക്കുകയായിരുന്നു. വീട്ടിലേക്ക് പോയി കുളിച്ചതിന് ശേഷം അസ്വസ്ഥത തോന്നിയ ഷൈജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.